



പുറമേ ശാന്തമെന്നു തോന്നുന്ന കടല്‍ ഉള്ളില്‍ ആര്‍ത്തലച്ചു മറിയാറുണ്ട്. അഗാധതയിലെ ചുഴികളും അന്ധകാരവും നമുക്ക് കാണാന്‍ കഴിയില്ലല്ലോ. മനുഷ്യ മനസ്സിന്റെ ഉള്‍ക്കടവും അങ്ങനെ തന്നെ. ജീവിതത്തെ ആര്‍ത്തിയോടെ സമീപിക്കുന്ന മനുഷ്യജന്മങ്ങള്ക്ക് ജീവിതം പകരം നല്‍കുന്നത് പലപ്പോഴും ചേര്‍ച്ചയില്ലാത്ത വേഷങ്ങളാണ്. പകര്‍ന്നാടാന്‍ പലപ്പോഴും നിര്‍ബന്ധിതരാകുന്ന കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥ സൂക്ഷ്മമായി ചിത്രീകരിച്ച നോവലാണ് 'ഏടം.'
ആഴവും പരപ്പും ഒരുപോലെയുള്ള ഒരു തടാകം സൗമ്യസുന്ദരമായി പരന്നു കിടക്കുന്ന ഒരു മഞ്ഞുകാലം നമ്മുടെ മനസ്സില്‍ നിറയ്ക്കുന്നുണ്ട് ഈ പുസ്തകം. ആത്മസംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യനിലെ നന്മയെ വായിച്ചെടുക്കുന്നുണ്ട് ഓരോ കഥാപാത്രങ്ങളും. മരണത്തിന്റെ അഗാധതയിലേക്ക് പറഞ്ഞയക്കുമ്പോഴും പശ്ചാത്താപ വിവശനായ് ഹൃദയം പ്രാര്‍ത്ഥനകള്‍ നിറഞ്ഞതാവുന്നുണ്ട്. നന്മയും തിന്മയുമുള്ള ജീവിതമാണ് സത്യം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222169 |
Pages | 136 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2219
- SKU: 2219
- ISBN: 9789386222169