
വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില് വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള്‍ വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല് പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്‍പാടില്‍ മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.'ഭാരതത്തിലും പുറത്തും, പഠനകാലത്തും, ഉദ്യോഗപര്‍വ്വത്തിലും ശ്രീ ഉത്രാടം തിരുനാള്‍ വിളങ്ങി വിരാചിച്ച വിശിഷ്ട മണ്ഡലങ്ങളും, ജീവിതശൈലിയുമെല്ലാം കവിതയില്‍ അങ്ങിങ്ങ് മഴവില്ച്ചിത്രങ്ങളായി മിന്നിമറയുന്ന രീതിയില്‍ സ്രഗ്ധരാവൃത്തത്തിന്റെ ഗരിമ പുണര്‍ന്ന, വിഷാദസ്മരണകള്‍ പോലെ കവി അയവിറക്കുകയാണ്. ആ എടുപ്പ്, ആര്‍ജ്ജവം, അക്ഷീണത, അഭംഗുരത, ആശ്രിത സേവനത്വര എന്നുവേണ്ട ആ സാത്വിക ഭാഷണങ്ങളിലെ യുക്തിയും ഹാസ്യവും ദാര്‍ശനികതയും, ആ പുഞ്ചിരിയിലും കണ്ണിറുക്കലിലും നടപ്പിലും, ഇരിപ്പിലും തമ്പുരാന് പുലര്‍ത്തിയിരുന്ന വശ്യതയും ഇരുത്തവും ഭംഗ്യന്തരേണ മാഞ്ഞുപോയ ഒരു കിനാവിലെ അലരുകള്‍ പോലെ നൂറ്റിയഞ്ചോളം ഖണ്ഡങ്ങളില്‍ ഓര്‍ത്തെടുത്ത് ഒരുക്കിയലങ്കരിച്ച്, ശോകത്തിന്റെ മുരളിക അകമ്പടിയായി പാടുകയാണ് കവി, ഒരു ബവൂലിന്റെ ഹൃദയവ്യഥയോടെ ഒരേസമയം ഉണര്‍ത്തുപാട്ടുപോലെ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909088 |
Pages | 48 |
Cover Design | Nazar |
Edition | 1 |
- Stock: Out Of Stock
- Model: 2151
- SKU: 2151
- ISBN: 9789382909088