Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Plathi

Plathi
Plathi
Plathi
Plathi
Plathi

പക്ഷെ കൂസലില്ലാതെ ആനകള്‍ പറഞ്ഞുറപ്പിച്ചിട്ടെന്നപോലെ കുഞ്ഞുമോന്റെ പാടം നശിപ്പിച്ചിട്ട് വാഴത്തോട്ടത്തിലേക്ക് കയറി. ചുവടോടെ അവയൊക്കെ പിഴുതെറിഞ്ഞു. പിന്നെ അതിനെ തുടര്‍ന്ന് വള ര്‍ന്നു നില്‍ക്കുന്ന മരച്ചീനികളെ ചവിട്ടിയൊടിച്ചു. വലിച്ചും പറിച്ചും നീങ്ങി. കുഞ്ഞുമോന്‍ തന്റെ തോക്കുമായി ഇറങ്ങി ഓടിവന്നു. തോക്ക് ആനകളിലൊന്നിന്റെ നേരെ ഉന്നം പിടിച്ചു. അപ്പോള്‍ കൊമ്പനാന ചീറികൊണ്ടടുത്തു. അയാള്‍ തോക്കുമെറിഞ്ഞിട്ടോടി. ആനകൂട്ടം നടന്ന് കുഞ്ഞുമോന്റെ വീടിരിക്കുന്നതിനടുത്തെത്തി. അയാളുടെ ഭാര്യ കുട്ടികളേയും പെറുക്കിയെടുത്ത് പുറത്തേക്കോടി. കൊമ്പന്‍ തന്റെ മസ്തകം കൊണ്ട് ആ വീടിന്റെ മേല്‍ക്കൂര ഒന്ന് തള്ളി, ആടിയുലഞ്ഞ് അത് താഴെ വീണു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് അഗ്നിക്കിരയായി. തീ ആളിക്കത്തി... ആനക്കൂട്ടം ചിന്നംവിളികളോടെ പിന്മാറി. അവ വന്നവഴിയേ കുന്നുകയറി മീനുളിയാന്‍ ചെരുവിലൂടെ കാട്ടിലേക്ക് മടങ്ങി... പ്ലാത്തി വീണ്ടും തന്റെ മിഴികള്‍ തുറന്നു. പിന്നെ സര്‍വ്വഐശ്വര്യങ്ങള്‍ക്കും കാരണഭൂതമായ തന്റെ പൂജാവിഗ്രഹത്തെ നമസ്‌ക്കരിച്ചു. പുറത്ത് വീര്‍പ്പടക്കി നിന്ന അവന്റെ കൂട്ടുകാരും അയല്‍ക്കാരും പ്ലാത്തി വാതില്‍ തുറന്നു വന്നപ്പോള്‍ അവനെ എടുത്തുയര്‍ത്തി. പിന്നെ ആനന്ദനൃത്തം ചെയ്തു. 


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2018
Language
Language Malayalam
Book Details
ISBN 9789388343022
Pages 120
Cover Design Justin
Edition 1

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2341
  • SKU: 2341
  • ISBN: 9789388343022

Share With Your Friend

Tags: Plathi
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.