



നമ്മുടെ ഓരോ വിശേഷവും ഓരോ ഓര്‍മ്മക്കഥയാണ്, ഓരോ വികൃതിയും നമുക്ക് കുസൃതിച്ചിരികളാണ്. അത്തരം ചില അനുഭവങ്ങളും ചിന്തകളും കൂട്ടിയിണക്കിയ 'വികൃതിവിശേഷങ്ങള്‍' വായനക്കാര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത് വായനാലോകത്തിന് സവിശേഷമായ ആനന്ദാനുഭൂതി നല്‍കുക എന്ന ഉേേദ്ദശ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ്. ഓരോ സാമൂഹിക കാലത്തിനും ഓരോ ചിരിയുണ്ട്. പഴയകാലത്ത് നിഷ്‌കളങ്കമായി മനുഷ്യര്‍ ചിരിച്ചിരുന്ന സംഭവങ്ങള്‍ ഇന്നെഴുതപ്പെടുമ്പോള്‍ കാലഘട്ടത്തിനനുസരിച്ച് ആ ചിരിക്ക് ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. തിരക്കില്‍ നിന്ന് തിക്കിത്തിരക്കലുകളിലേക്കും, മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങളിലേക്കും അറിയാതെ നടന്നു കയറുന്ന ഈ ആധുനികകാലത്ത്, ചിരിക്കാന്‍ മറന്നുപോയവരുടെ കൂട്ടം പെരുകിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവരെ ചിരിപ്പിക്കുക എന്ന നിഷ്‌കളങ്ക ലക്ഷ്യവും ഈ പുസ്തകത്തിനു പിന്നിലുണ്ട്. ചിരി നിറഞ്ഞു നില്‍ക്കുന്ന 'വികൃതിവിശേഷങ്ങള്‍' വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് ആശങ്കയൊന്നുമില്ല, എങ്കിലും നിങ്ങളുടെ ഒരു ചെറുപുഞ്ചിരിക്കായ് ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9788193733882 |
Pages | 184 |
Cover Design | M R Vipin |
Edition | 1 |
- Stock: In Stock
- Model: 2329
- SKU: 2329
- ISBN: 9788193733882