



തമിഴ് സാഹിത്യത്തേയും സംസ്ക്കാരത്തേയും ദര്‍ശനത്തേയും അത്യന്തം സ്വാധീനിച്ചിട്ടുള്ള ഒരു ജീവിത ശാസ്ത്രഗ്രന്ഥമാണ് തിരുക്കുറള്‍. നിരവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള തിരുക്കുറള്‍, ജാതി, മത, വര്‍ഗ്ഗ, വര്ണ്ണവ്യത്യാസങ്ങള്ക്കതീതമായും, താത്വികസാഹിത്യസദസ്സിലെ ഒരു ധ്രുവനക്ഷത്രമായും എന്നെന്നും പുതുമയോടെ പ്രകാശത്തോടെ പരിലസിക്കുന്നു. വ്യക്തിഗതമായ ഒരു ജീവിതശൈലിയെക്കൂടാതെ, സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളേയും സ്പ്ര്ശിക്കുന്ന ഒരു സാമൂ ഹ്യതത്ത്വശാസ്ത്രം കൂടിയാണ് തിരുക്കുറള്‍.
മനുഷ്യരായി ജനിച്ച ഓരോരുത്തരും മനുഷ്യരായിത്തന്നെ സുഖമായി ജീവിക്കണമെന്നതാണ് കുറള്‍ മൊഴി. അതല്ലാതെ സുഖജീവിതം തൃജിച്ചോ ഓടിയൊളിച്ചോ മോക്ഷം നേടാനല്ല തിരുക്കുറള്‍ ഉപദേശിക്കുന്നത്. സംന്യാസമോ, മോക്ഷമോ അല്ല. ജീവിതമാണ് തിരുക്കുറളിന്റെ വിഷയം.
ആ വിശിഷ്ട കൃതിയുടെ മലയാളപരിഭാഷയായ ഈ കൃതി, ഒരു കേവല വായനയേക്കാള്‍ ജീവിതത്തില്‍ പുതിയ ദര്‍ശനങ്ങള്‍ ഉണ്ടാക്കാനുതകും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2020 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463507 |
Pages | 280 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2459
- SKU: 2459
- ISBN: 9789389463507