Brand: Dileep Thalakkodu
Model: 2051
ഇമേജുകളുടെ ഭാരങ്ങളില് നിന്നൊഴിഞ്ഞ് തന്റെ പരിചയമേഖലകളില്‍ നിന്നുകൊണ്ട് ഒരു കഥ പല കഥകളായി പറയുകയാണ് ദിലീപ് തലക്കോട്. സ്മരണകളെ നിഷേധിക്കാനുള്ള ശ്രമവും, നിലവിലുള്ള സാഹിത്യരീതികളെ അട്ടിമറിക്കാനുള്ള ധിക്കാരമൊന്നും ദിലീപിന്റെ വിഷയങ്ങളേയല്ല. പാരമ്പര്യ ശീലങ്ങളെ ആദരിക്കുന്നുവെന്നതിന്റെ തെളിവ് തന്നെ ഈ പുസ്തകം..
₹50.00
Brand: Sajayan Elanad
Model: 2023
പ്രണയവും തിരസ്കൃത ജന്മത്തിന്റെ വിഹ്വലതകളും നിറഞ്ഞ നിരവധി ജീവിത മുഹൂര്‍ത്തങ്ങളുടെ ആവിഷ്കാരം. സ്നേഹത്തിന്റെ മഞ്ഞുതുള്ളികള്‍ കൊണ്ട് അപസ്വരങ്ങള്‍ വിതറുന്ന ഓര്‍മ്മകളും വേദനയുടെ ഏകാന്ത നനവും ഒരുപോലെ സമന്വയിക്കുന്ന സുന്ദരവും സുതാര്യവുമായ രചന. കഥനത്തിലെ ലാളിത്യവും അനുഭവങ്ങളുടെ സവിശേഷമായ വിന്യാസവും കൊണ്ട്..
₹110.00
Brand: V. H. Nishad
Model: 2048
പ്രഭാതം ഒരു കഥയെഴുതുകയാണെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെയായിരിക്കും: ചാറ്റല്‍ മഴ, തണുപ്പ്, പാതയിലൂടെ നഗരത്തിലേക്ക് എത്തിനോക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്. അയാള്‍ സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും പച്ചനിറത്താല്‍ ചിരികാട്ടുന്ന മരങ്ങള്‍, മരങ്ങള്‍ക്കിടയിലൂടെ അയാള്‍...പരിസ്ഥിതിയും മനുഷ്യ സ്ഥിതിയും വിഷയമ..
₹45.00
Brand: Sabir Valapattanam
Model: 2022
Malayalam books, Saikatham books, Marana ghatikaram, Sabir Valapattanamസാബിര്‍ വളപട്ടണത്തിന്റെ ഈ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ നാം മറ്റു ഹൃദയങ്ങളിലേക്കും നോക്കാന്‍ വിധിക്കപ്പെടുന്നു. സാഹിത്യത്തിന്റെ ഒന്നാം പാഠം അതായിരിക്കേ, ഇവ പുതിയകാലത്ത് പ്രസക്തമാണ്. ശില്പപരമായ ആധുനീകരണത്തേക്കാള് എത്രയോ പ്രധാനമാണ്..
₹40.00
Brand: Sulphikar
Model: 2020
മഴപോലെ തുടരുന്ന, ചിതറുന്ന, ഒഴുകുന്ന ഒരവസ്ഥയെ വ്യവസ്ഥയില്ലാതെ പിടിച്ചെടുക്കുവാന്‍ ഒരു ശ്രമം...
₹40.00
Brand: Veena
Model: 2050
സോപ്പുകുമിളയുടെ ആകൃതിയില്‍ നിര്‍മിച്ച റോഡ്ഷോ വാനിലേക്ക് സുസ്മിത കയറുമ്പോള്‍ പത്തുമണി. സൂര്യന് സിറ്റിക്ക് മുകളില്‍ തിളങ്ങി. മ്യൂസിയം മുതല്‍ കിഴക്കേകോട്ട വരെയുള്ള ആറ് പോയിന്റുകള്‍. ഗോതമ്പു നിറമുള്ള സ്റ്റോക്കിംഗിന്റെ ഉള്ളില്‍, ആദ്യമായി നീന്തല്‍വേഷം ധരിച്ച ഒരാളെപ്പോലെ അവള് അസ്വസ്ഥയായി.....
₹50.00
Brand: Soonaja
Model: 2061
വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ. ചരലുകളും കൊച്ചുപച്ചപ്പുല്ലുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട്, മനസ്സില്‍ ഓര്‍മ്മകളുടെ നനവ് തിങ്ങി നിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നു പോകും പോലെയാണ് സൂനജയെ ഞാന്‍ വായിക്കുന്നത്.കഥകളില്‍ ത..
₹55.00
Brand: M. S Velayudhan
Model: 2185
ജാതിമത ചിന്തകള്‍ക്കതീതരായി, സ്നേഹത്തിലും സൗഹൃദത്തിലും ജീവിക്കുന്ന പച്ചയായ മനുഷ്യരുടേയും ജീവിതത്തിലെ കഠിനവ്യഥകളില് തളരാതെ സ്വന്തം ഇച്ഛാശക്തിയാല്‍ ജീവിതം തിരികെ പിടിക്കുന്നവരുടേയും കഥ... കുടുംബത്തിനു വേണ്ടി സകലതും ത്യജിച്ച് ചോര നീരാക്കി പണിയെടുക്കുന്നവരുടേയും അതെല്ലാം മറന്ന് ജീവിത സുഖങ്ങള്‍ക്ക് പിറക..
₹155.00
Brand: Sreedevi
Model: 2045
നോവുന്ന അമ്മ മനസ്സില്‍ നിന്നാണ് ശ്രീദേവിയുടെ കവിതകള്‍ ജനിക്കുന്നത്. അത് പെണ്മയുടെ ഇതുവരെ കാണാത്ത അടരുകളിലേക്കും, ജന്മജാതകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്കും യാത്ര ചെയ്യുന്ന അതുകൊണ്ടുതന്നെ ഈ കവിതകളുടെ രൂപത്തെക്കുറിച്ച് കവിയത്രിക്ക് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല. ഏകാന്തത, മഴ, പ്രണയം, ബാല്യം തുടങ്ങിയവ ക..
₹50.00
Brand: Jithesh Vengoor
Model: 2091
Malayalam books, Saikatham books, Mazhamizhavu, Jithesh Vengoorവരാനിരിക്കുന്ന കെട്ടകാലത്തേക്കാള് നടന്നുതീര്‍ത്ത വഴികളിലെ നന്മകളെ സ്നേഹിക്കുന്ന പക്ഷത്തുനിന്നുള്ള ചിന്തകളാണ് ഈ പുസ്തകം. മഴയെ മണ്ണിനെ മാവിന്‍ചുന മണക്കുന്ന മേടക്കാറ്റിനെ സ്വപ്നം കാണിച്ച ചെമ്പകമൊട്ടിനെ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ..
₹50.00
Brand: R. Thushaara
Model: 2049
Malayalam books, Saikatham books, Mazhasmaran, R. Thushaaraനോക്കൂ, ഒരു മഴപോലെ ബാദല്‍ വരുമെന്നോ, കുഞ്ഞിലകള് നിറഞ്ഞ വലിയ മരങ്ങളുടെ ചുവടെ ആകാശത്തോക്കുനോക്കി അവനൊരു മഴ പോലെ എന്തെങ്കിലും പറയുമെന്നോ ഒന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല... യുവ കഥാകാരി ആര്. തുഷാരയുടെ ആദ്യ പുസ്തകം...
₹40.00
Brand: Pramod Koovery
Model: 2072
കാലത്തെയും ദേശത്തെയും ജാഗ്രത്തായി ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ ചേര്‍ത്തുവെപ്പാണ് മൃഗവേഷക. അനുഭവങ്ങളെ കഥാശരീരത്തിലേക്ക് സൗമ്യമായി പരിചരിക്കാനും ആര്‍ജ്ജവമുള്ള ഭാഷയില്‍ ആഴത്തില്‍ അടയാളപ്പെടുത്തുവാനും എഴുത്തുകാരന് സാധിക്കുന്നു എന്നതിന്റെ അക്ഷരസാക്ഷ്യങ്ങളാണ് ഇതിലെ ഓരോ രചനയും. സമകാലിക കേരളീയ ജീവിതത..
₹60.00